
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാരയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. കുപ്വാരയിലെ കാലാരൂസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരരുടെ വെടിവയ്പില്‍ ഒരു സൈനികനു പരിക്കേറ്റു. സുനില്‍ രണ്‍ധാവ എന്ന സൈനികനാണു പരിക്കേറ്റത്. ഇയാളെ പിന്നീട് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യവും പോലീസും ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകായണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, പൂഞ്ച് ജില്ലയിലെ മേന്ധാര്‍ മേഖലയില്‍ പാക് സേനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന ഇന്ന് രാവിലെ നടത്തിയ ഷെല്ലാക്രമണത്തിലാണ് നാട്ടുകാരിയായ സ്ത്രീ കൊല്ലപ്പെട്ടത്.
Post Your Comments