KeralaLatest NewsNews

വനിതാകമ്മീഷൻ നോട്ടീസ് അയച്ചാൽ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന് പി.സി ജോർജ്

കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ. കമ്മീഷന്‍ നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും തൂക്കിക്കൊല്ലാനൊന്നും കമ്മീഷന് സാധിക്കില്ലല്ലോയെന്നും പി.സി വ്യക്തമാക്കുന്നു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് കേസെടുക്കാൻ വനിതാകമ്മീഷൻ നിർദേശിച്ചതിന് പിന്നാലെയാണ് പി.സി ജോർജ് കമ്മീഷനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും പി.സി നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസ് എടുക്കാൻ ആഹ്വനം ചെയ്‌തിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button