ഡല്‍ഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദിന്റെ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു. പ്രബന്ധത്തില്‍ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎന്‍യുവിന്റെ നടപടി. ട്വിറ്ററിലൂടെ ഷെഹ്ല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രബന്ധം സമർപ്പിക്കാൻ ആധാർ ആവശ്യമില്ലെന്നിരിക്കെയാണ് ജെഎൻയു അധികൃതരുടെ നടപടി. ആധാർ നമ്പർ നൽകാത്തവരുടെയെല്ലാം പ്രബന്ധം സർവകലാശാല തിരിച്ചയക്കുകയാണ് ചെയ്തത്.
ജെഎന്‍യു വിദ്യാര്‍ത്ഥികളെ സമ്മദത്തിന് കീഴ്പ്പെടുത്തുകയാണെന്ന് ഷെഹ്ല റാഷിദ് ആരോപിച്ചു. ആധാറുമായി ബന്ധപ്പെട്ട ജെഎന്‍യുവിന്റെ നടപടി നിയമവിരുദ്ധമാണെന്നും അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഷെഹ്ല വ്യക്തമാക്കി
Post Your Comments