![](/wp-content/uploads/2017/08/Ivanka-Trump.jpg.image_.784.410.jpg)
വാഷിങ്ടൻ: ആഗോളസംരംഭക ഉച്ചകോടിയിൽ താരമാകാൻ ഇവാൻക ട്രംപ് ഇന്ത്യയിലേക്ക്. ഉച്ചകോടിയിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയാണ്. ഹൈദരാബാദിൽ വച്ച് നവംബർ 28 മുതൽ 30 വരെ നടക്കുന്ന ഉച്ചകോടി ഇന്ത്യയും യുഎസും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ഇവാൻക ആഗോളതലത്തിൽ വനിതാസംരംഭകർക്കു പിന്തുണ നൽകാനാണ് യുഎസ് സംഘത്തെ നയിക്കുന്നത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് ട്രംപ് അറിയിച്ചത്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ജൂണിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉച്ചകോടി തീരുമാനിച്ചത്. ഇവാൻക യുഎസ് പ്രസിഡന്റിന്റെ ഉപദേശകയാണ്.
Post Your Comments