Latest NewsNewsIndia

ഡോ​ക ലാ​യി​ലേ​ക്ക് ഇ​ന്ത്യ കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ അ​യ​ച്ചു

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: ഡോ​ക ലാ​യി​ലേ​ക്ക് ഇ​ന്ത്യ കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ അ​യ​ച്ചതായി റി​​​​പ്പോ​​​​ര്‍​​​​ട്ട്. ചൈ​​​​ന​​​​യു​​​​മാ​​​​യി സം​​​​ഘ​​​​ര്‍​​​​ഷം നി​​​​ല​​​​നി​​​​ല്‍​​​​ക്കു​​​​ന്ന സി​​​​ക്കിം അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ലെ പ്രദേശമാണ് ഡോ​​​​ക ലാ. വിവിധ വാർത്താ ഏജൻസികളാണ് ഇക്കാര്യം റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്ത​​​​ത്. സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​പ്ര​​​​ദേ​​​​ശ് മേ​​​​ഖ​​​​ല​​​​യി​​​​ലെ സംഘര്‍ഘ സാധ്യത കണക്കിലെടുത്താണ് നടപടിയെന്നു കരുതപ്പെടുന്നത്.

വാർത്തയെക്കുറിച്ച് സൈ​​​​നി​​​​ക​​​​വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി സ​​​​മീ​​​​പി​​​​ച്ച വാ​​​​ര്‍​​​​ത്താ ഏ​​​​ജ​​​​ന്‍​​​​സി​​​​ക​​​​ളോ​​​​ട് സൈ​​​​നി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​പ്ര​​​​ദേ​​​​ശ് മേ​​​​ഖ​​​​ല​​​​യി​​​​ലെ സൈ​​​​നി​​​​ക​​​​ര്‍​​​​ക്കു പി​​​​ന്തു​​​​ണ ന​​​​ല്‍​​​​കു​​​​ന്ന​​​​ നിർണായക നീക്കമാണ് സെെന്യം നടത്തുന്നത്. വാ​​​​ര്‍​​​​ഷി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ല്‍ സൈ​​​​നി​​​​ക​​​​രെ അ​​​​യ​​​​യ്ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സൈ​​​​ന്യം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അറിയിച്ചിരുന്നു.

മൂ​​​​ന്നു​​​​മാ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന സം​​​​ഘ​​​​ര്‍​​​​ഷാ​​​​വ​​​​സ്ഥ​​​​യി​​​​ല്‍​​​​നി​​​​ന്ന് ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും പി​​​​ന്‍​​​​മാ​​​​റാ​​​​ന്‍ ത​​​​യാ​​​​റ​​​​ല്ലെ​​​​ന്ന് ഇ​​​​തോ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യി. ജൂ​​​​ണ്‍ 16നു ​​​​സി​​​​ക്കിം അ​​​​തി​​​​ര്‍​​​​ത്തി​​​​യോ​​​​ടു ചേ​​​​ര്‍​​​​ന്ന ഡോ​​​​ക ലാ​​​​യി​​​​ല്‍ ചൈ​​​​നീ​​​​സ് സൈ​​​ന്യം റോ​​​​ഡ് നി​​​​ര്‍​​​​മി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ന്ത്യ ത​​​​ട​​​​ഞ്ഞ​​​​തോ​​​​ടെ​​​​യാ​​​​ണ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സം​​​​ഘ​​​​ര്‍​​​​ഷം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഭൂ​​​​ട്ടാ​​​​ന്‍റെ പ്ര​​​​ദേ​​​​ശ​​​​ത്തെ അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ര്‍​​​​മാ​​​​ണം ത​​​​ട​​​​യാ​​​​ന്‍ ഇ​​​​ന്ത്യ​​​​ന്‍ സേ​​​​ന അ​​​​വി​​​​ടേ​​​​ക്കു ചെ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button