ന്യൂഡൽഹി: പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിക്കുമെന്ന് സൂചന. 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്‌സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍,ടെലികോം വകുപ്പിന് കത്തയച്ചതായാണ് റിപ്പോർട്ട്.
00 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 5 മെഗാഹെട്‌സിന്റെ 6 സ്ലോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും ഭാവിയില്‍ വളരെ വേഗതയുള്ള 5 ജി സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു സ്ലോട്ട് കൂടി അനുവദിക്കണമെന്ന ആവശ്യവുമായാണ് ബിഎസ്എൻഎൽ ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുന്നത്. 5ജി സേവനങ്ങള്‍ക്കായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി പങ്കാളിത്തതിലേര്‍പ്പെട്ടതിനൊപ്പം ചൈനീസ് നിര്‍മാതാക്കളായ ഇസഡ്ടിഇയുമായും ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടാനുള്ള നടപടികള്‍ നടക്കുന്നുണ്ട്.
Post Your Comments