മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ സാധാരണഗതിയിലായി. അമേരിക്കയുടെ എഫ്-18 ഇനത്തില്‍ പെട്ട പോര്‍വിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്നണ് സര്‍വീസുകള്‍ താറുമാറായത്. ശനിയാഴ്ച്ച പകല്‍ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മിക്ക വിമാനങ്ങളും ദമ്മാം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വൈകുന്നേരത്താടെ സര്‍വീസ് സാധാരണ നിലയിലായി.
‘യു.എസ്.എസ് നിമിറ്റ്‌സി’ല്‍ നിന്ന് പറന്നുപൊങ്ങിയ എഫ്ഫ18 വിമാനത്തിന്റെ എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കാന്‍ പൈലറ്റ് തീരുമാനിച്ചതെന്ന് കപ്പല്‍പടയുടെ വക്താവ് ബില്‍ അര്‍ബന്‍ പറഞ്ഞു. ആദ്യം ശൈഖ് ഈസ എയര്‍ ബേസില്‍ ഇറക്കാനാണ് പൈലറ്റ് ശ്രമിച്ചത്. എന്നാല്‍ അതുസാധിക്കാതെ വന്നപ്പോള്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പൈലറ്റ് സുരക്ഷിതനാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്
കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി ബഹ്‌റൈനിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ദമ്മാമിലാണ് ഇറങ്ങിയത്. ഈ വിമാനം ഉച്ച ഒന്നരക്ക് ബഹ്‌റൈനില്‍ ഇറങ്ങേണ്ടതായിരുന്നു. പിന്നീട് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് നാലുമണിയോടെയാണ് ബഹ്‌റൈന്‍ വിമാനത്താവളത്തിലിറങ്ങിയത്.
Post Your Comments