തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് എം.എം ഹസ്സന്‍ പറഞ്ഞു. അതിരപ്പിള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടേത് വ്യക്തിപരമായ അഭിപ്രായമെന്നും ഹസ്സന്‍ വ്യക്തമാക്കി.അതിരപ്പിള്ളി പദ്ധതിയില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് ചെന്നിത്തലയും വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും താനും പറഞ്ഞതില്‍ വൈരുദ്ധ്യമില്ല. പദ്ധതി വേണ്ടെന്നു തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് ചെന്നിത്തല പറഞ്ഞു.
പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി സഭയെ അറിയിച്ച അന്നുമുതൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഇതിനെ ശക്തിയുക്തം എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടി നിലപാടറിയിച്ച് രംഗത്തെത്തിയത്. ഭരണത്തിലിരുന്ന സമയത്തും ഉമ്മൻ ചാണ്ടി അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചിരുന്നു. 2015 ഏപ്രിൽ നാലിന് ചേർന്ന ഉന്നതതല യോഗത്തിൽ പദ്ധതി നടപ്പിലായാൽ സംസ്ഥാനത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്.
Post Your Comments