അഹമ്മദാബാദ് : ഗുജറാത്തില്‍ വഗേലയുടെ മകനും വിമതരും ബി ജെ പിയിലേക്ക്. രാജ്യസഭാതിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി പുറത്താക്കിയ കോണ്‍ഗ്രസ് വിമത എം എല്‍ എമാര്‍ ബി ജെ പി യിലേക്ക് ചേരുന്നത്. ശങ്കര്‍സിംഗ് വഗേലയുടെ മകനും എം എല്‍ എ യുമായ മഹേന്ദ്രസിംഗ് വാഗേലയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ രാജിവെച്ചവരും വിപ്പ് ലംഘിച്ചവരുമായ 14 പേരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. ഇവരില്‍ ചിലര്‍ ബി ജെ പിയില്‍ നേരത്തെ ചേര്‍ന്നിരുന്നു. ഇതില്‍ ബല്‍വന്ത് സിങ്ങിനെ അഹമ്മദ് പട്ടേലിനെതിരെ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയിരുന്നു.
Post Your Comments