Latest NewsNewsGulf

സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ പുതുക്കിയ വില പ്രഖ്യാപിച്ചു

 

അബുദാബി : അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ ഈ മാസത്തെ ചില്ലറ വ്യാപാര വില പ്രഖ്യാപിച്ചു. എല്ലാ മാസവും പത്താം തീയതിയാണ് പുതിയ ചില്ലറ വില്‍പന വില പ്രഖ്യാപിക്കുന്നത്.

പുതിയ വില ചുവടെ:

25 പൗണ്ട് സിലിണ്ടറിന് 52ഉം 50 പൗണ്ട് സിലിണ്ടറിന് 104 ദിര്‍ഹവുമാണ് പുതിയ വില. ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ മാസവും പാചകവാതക സിലിണ്ടറുകളുടെ വില നിര്‍ണയിക്കണമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സഈദ് മുബാറക് അല്‍ റാഷിദി അറിയിച്ചു. അബുദാബിയിലും വടക്കന്‍ എമിറേറ്റിലും റഹാല്‍ ഇ-ഗ്യാസ് കാര്‍ഡുള്ളവര്‍ക്ക് 25 പൗണ്ട് എല്‍പിജി സിലിണ്ടറിന് 20 ദിര്‍ഹവും 50 പൗണ്ട് സിലിണ്ടറിന് 30 ദിര്‍ഹവുമാണ് നല്‍കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button