ദോഹ: ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ടെന്ന പുതിയ തീരുമാനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ആവേശത്തില്‍. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്ക ടിക്കറ്റുമുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാനുള്ള സാഹചര്യമാണ് ഖത്തര്‍ ഇതിലൂടെ നല്‍കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 47 രാജ്യങ്ങള്‍ക്ക് രാജ്യത്ത് മുപ്പത്ദിവസം (സിംഗിള്‍/ മള്‍ട്ടിപ്പിള്‍ യാത്ര) ചെലവഴിക്കാം.
അധിക മുപ്പത് ദിവസത്തിന് കൂടി അപേക്ഷിക്കാനുള്ള അനുമതിയും ഉണ്ട്. അതേസമയം തുര്‍ക്കി, സ്വീഡന്‍ തുടങ്ങി 33 രാജ്യങ്ങള്‍ക്ക് 180 ദിവസത്തെ വിസയാണ് ലഭിക്കുന്നത്. രാജ്യത്തെ 25 ലക്ഷംവരുന്ന ജനസംഖ്യയില്‍ ആറരലക്ഷത്തോളം ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ പുതിയനടപടി ഇന്ത്യക്കാര്‍ക്കാണ് ഏറ്റവുംകൂടുതല്‍ പ്രയോജനപ്പെടുന്നത്.
ഇന്ത്യക്കാര്‍ക്കു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാമെന്ന പ്രഖ്യാപനത്തെ ഏറെ ആവേശത്തോടെയാണു നാട്ടിലുള്ളവര്‍ കാണുന്നത്. ഒരു വിദേശരാജ്യം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ മുതല്‍ ഖത്തറിലുള്ള ബന്ധുവിനെ കാണാന്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്നവര്‍വരെ ഇതു വലിയ അവസരമാണെന്നു പറയുന്നു.
ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിദേശ സഞ്ചാരികളുടെ വരവില്‍ വലിയ വര്‍ധനയുണ്ടാക്കാന്‍ ഇതു സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. വീസ സംഘടിപ്പിക്കലൊക്കെ വലിയ പാടാണെന്നു കരുതിയാണു പലരും വിദേശ യാത്രകള്‍ ഒഴിവാക്കിയിരുന്നത്. ഖത്തറില്‍ പ്രവാസികളായ പലരുടെയും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഇനി യാത്രയ്‌ക്കൊരുങ്ങും.
Post Your Comments