മസ്‌കത്ത്: ഒമാനില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു റോയല്‍ ഒമാന്‍ പോലീസ്. ട്വിറ്ററിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ രജിസ്ട്രേഷന് കാലതാമസം നേരിട്ടാല്‍ മാസത്തില്‍ ഈടാക്കുന്ന തുകയില്‍ അടക്കം വിവിധ നിയമലംഘങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചതായാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍, ഗതാഗത നിയമങ്ങളിലോ ശിക്ഷാ നടപടികളിലോ പരിഷ്‌കരണം വരുത്തിയിട്ടില്ലെന്ന് പോലീസ് അധികൃതര്‍ പറയുന്നു.
വിവിധ നിയമലംഘനങ്ങളുടെ പിഴ തുക ഇരട്ടിയാക്കിയതായാണ് പ്രചാരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗതാഗത നിയമത്തില്‍ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അപകട രഹിത റോഡുകള്‍ എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമ പരിഷ്‌കരണം. പിഴ വര്‍ധിപ്പിച്ചതടക്കം കര്‍ശന ശിക്ഷാ നടപടികളാണ് പരിഷ്‌കരണത്തില്‍ നടപ്പില്‍ വരുത്തിയത്.
Post Your Comments