കുവൈത്ത് സിറ്റി : കുവൈത്തില്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ വ്യാജരേഖ ഉപയോഗിച്ചതിനു 11 പേര്‍ പിടിയില്‍. വിരലടയാള പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. വിരലടയാളവുമായി ബന്ധപ്പെട്ട 54 കേസുകളാണ് കഴിഞ്ഞമാസം പരിശോധനാവിധേയമാക്കിയത്.
സ്വദേശികളായ 2,01,726പേരും ജിസിസി രാജ്യക്കാരായ 31,882പേരും മറ്റു രാജ്യങ്ങളില്‍നിന്നുള്ള 2,99,662 പേരുമാണ് ഒരു മാസത്തിനിടെ കുവൈത്തില്‍ വിമാനമിറങ്ങിയത്. കുവൈത്തില്‍നിന്ന് യാത്ര പോയ 6,52,353 പേരില്‍ സ്വദേശികളായ 2,56,426 പേരും ജിസിസി രാജ്യക്കാരായ 3,64,84പേരും മറ്റു രാജ്യക്കാരായ 3,59,443 പേരും ഉള്‍പ്പെടും.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് അധികൃതര്‍ തിരയുന്ന 118 യാത്രക്കാരെയും പിടികൂടിയതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജൂലൈയില്‍ കുവൈത്ത് വിമാനത്താവളം വഴി 11,85,623 പേര്‍ യാത്രചെയ്തതായി വ്യോമയാനവകുപ്പ് അറിയിച്ചു.
Post Your Comments