ഒമാനിൽ കാർഗോനിരക്കുകൾ വർധിച്ചു.കാർഗോ വഴിയുള്ള പാഴ്സലുകൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതിനെ തുടർന്നാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. നേരത്തെ ഒരു കിലോഗ്രാമിന് ഒരു റിയാൽ മുന്നൂറ് ബൈസയായിരുന്നു നിരക്ക്. ഇത് ഒരു റിയാൽ അറുനൂറ് ബൈസയായാണ് വർധിപ്പിച്ചത്.
നികുതി ഉയർന്നതോടെ കാർഗോ അയക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. മുംബൈ, ഡൽഹി, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങൾ വഴിയാണ് ഒമാനിൽ നിന്നുള്ളതടക്കമുള്ള കാർഗോ ഏജൻറുമാർ സാധനങ്ങൾ നാട്ടിലെത്തിക്കുന്നത്. മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ ജൂൺ 30ന് മുമ്പ് അയച്ച പാഴ്സലുകൾ നാട്ടിലെത്തിയപ്പോൾ നികുതി അടക്കാൻ നിർദേശിച്ചു. തുടർന്ന് വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്ന സാധനങ്ങൾ ഡെലിവറി ചെയ്യുമ്പോൾ നികുതി നൽകാമെന്ന ഉപഭോക്താക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കാർഗോ ഏജൻറുമാർ നികുതിയടച്ച് ഏറ്റെടുത്ത് വിതരണം ചെയ്തിരുന്നു.
നികുതി അടച്ച് കാർഗോ അയക്കാൻ നിലവിൽ തടസങ്ങളൊന്നുമില്ലെന്നും ഉപഭോക്താക്കൾക്ക് പതിനഞ്ചു മുതൽ ഇരുപതുദിവസത്തിനകം വീടുകളിൽ സാധനങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും ഏജൻറുമാർ അറിയിച്ചു.
Post Your Comments