ധാക്ക: സെന്‍ട്രല്‍ ജയിലില്‍ ഒരു അതിഥി എത്തിയത് കണ്ട അധികൃതര്‍ ഞെട്ടി. ഹെലികോപ്ടറാണ് സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. അപ്രതീക്ഷതമായി എത്തിയ ഹെലികോപ്ടറിൽ തീവ്രവാദികള്‍ ആക്രമണം നടത്താനെത്തിയതെന്നാണ് അധികൃതര്‍ കരുതിയത്. ഇതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ ഞൊടിയിടെ യാത്രക്കാരെ തടവിലാക്കി.
പിന്നീടാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. കല്യാണവീട്ടിലേക്ക് പോയതായിരുന്നു ഹെലികോപ്ടര്‍ . മലേഷ്യയില്‍ നിന്ന് ധാക്കയില്‍ വിവാഹചടങ്ങില്‍ സംബന്ധിക്കാനെത്തിയ കുടുംബമായിരുന്നു ഹെലികോപ്ടറില്‍.
തീവ്രവാദിആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നതിനാല്‍ ജയിലില്‍ മുന്‍കരുതല്‍ ശക്തമാക്കിയിരുന്നു. കഷിംപുര് സെന്‍ട്രല്‍ ജയിലിലാണ് ഒരു കുടുംബവും പൈലറ്റുമടക്കം അഞ്ച് യാത്രക്കാരുള്ള സ്വകാര്യ ഹെലികോപ്ടര്‍ പറന്നിറങ്ങിയത്.
ഹെലികോപ്ടര്‍ പറത്തിയ, വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് സംഭവിച്ച പിഴവാണ് ജയിലില്‍ ഇറങ്ങാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇവരെ വിവാഹസ്ഥലത്തേക്ക് മടങ്ങാന്‍ അനുവദിച്ചു.
Post Your Comments