Latest NewsNewsIndia

ഈ നഗരത്തിലെ നായ്ക്കളുടെ നിറംമാറുന്നു; കാരണം ഞെട്ടിപ്പിക്കുന്നത്

മുംബൈ: കുറച്ച് നാളുകൾക്ക് മുൻപാണ് നവിമുംബൈയിലെ തലോജ വ്യവസ്ഥായ മേഖലയിലെ തെരുവ് നായ്ക്കളുടെ നിറം മാറുന്നതായി ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. തൂവെള്ള നിറത്തിലും മറ്റ് ഇളം നിറത്തിലും കണ്ടിരുന്ന നായ്ക്കള്‍ പെട്ടെന്ന് നീല നിറത്തിലേക്ക് മാറുകയായിരുന്നു. ഇത്തരത്തില്‍ അഞ്ചോളം നിറം മാറിയ നായ്ക്കൾ ഈ മേഖലയിൽ ഉണ്ടെന്നാണ് ആളുകൾ പറയുന്നത്. തലോജയിലെ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കുന്നത് കസാദി നദിയിലേക്കാണ്. ഭക്ഷണം തേടി നായ്ക്കൾ ഈ നദിയിൽ ഇറങ്ങുന്നതിനാൽ നായ്ക്കളുടെ നിറം മാറുന്നുവെന്നാണ് അധികൃതർ വിശദമാക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍, ഭക്ഷ്യ, എന്‍ജിനീയറിംഗ് വിഭാഗങ്ങളിലായി ആയിരത്തോളം ഫാക്ടറികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. മൃഗസംരക്ഷണ സെല്‍ പ്രവര്‍ത്തകര്‍ നായകളുടെ ചിത്രമെടുക്കുകയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ മാലിന്യം നദിയിലേക്ക് ഒഴുക്കുന്ന വ്യവസായശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും നവി മുംബൈ സ്വദേശിയായ ആരതി ചൗഹാന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button