Latest NewsKeralaNews

വിദ്യാർത്ഥികൾക്ക് യൂണിഫോമിൽ വിവേചനം : കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍

മലപ്പുറം: ഒരു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍ തയ്യാറാക്കിയ സ്കൂള്‍ വിവാദത്തില്‍. മലപ്പുറം പാണ്ടിക്കാട് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് പഠന നിലവാരത്തിന്റെ പേരില്‍ തരം തിരിവ് കാണിച്ചിരിക്കുന്നത്.

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യൂണിഫോമും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക യൂണിഫോമും നൽകുന്നത് മൂലം ഇവിടുത്തെ പഠന നിലവാരം കുറഞ്ഞ കുട്ടികൾക്ക് മാനസിക സമ്മർദ്ദമുണ്ടായതായി രക്ഷിതാക്കൾ പറയുന്നു.ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിട്ടും യൂണിഫോം മാറ്റാന്‍ അധൃകൃതര്‍ തയ്യാറായില്ല.സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ദ്ധ സമിതിയ നിയോഗിച്ചിട്ടുണ്ട്.

image: google

shortlink

Related Articles

Post Your Comments

Related Articles


Back to top button