ട്രംപിന്റെ ന്യൂയോര്‍ക്ക് ക്യൂന്‍സിലെ വസതിയാണ് വാടകയ്ക്ക് കൊടുക്കുന്നത്. ഒരു രാത്രി തങ്ങുന്നതിന് 725 ഡോളറാണ് വാടക നിശ്ചയിച്ചിട്ടുള്ളത്. അതിഥി സല്‍ക്കാര രംഗത്തെ പ്രമുഖരായ എയര്‍ ബിഎന്‍ബിയാണ് വീട് വാടകയ്ക്ക് വെച്ചിരിക്കുന്നത്. അഞ്ചു കിടപ്പുമുറികളും മൂന്നു വിശാലമായ ശുചിമുറികളും ഒരു ചെറിയ ശുചിമുറിയും അടുക്കളയും ആഢംബരപൂര്‍ണമായ വീട്ടുപകരണങ്ങളും ഉള്‍പ്പെട്ടതാണ് വീട്. ഇരുപത് പേര്‍ക്ക് ഇവിടെ സുഖമായി കിടന്നുറങ്ങാം.
വീട്ടിലെ ഫര്‍ണിച്ചറുകളെല്ലാം ട്രംപിന്റെ ചെറുപ്പകാലത്തിന്റെ പ്രൗഢിയും ജീവിത ശൈലിയും വിളിച്ചോതുന്നതാണെന്ന് കമ്പനി നല്‍കിയ വാടക പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രസിഡന്റിന്റെ വീട്ടില്‍ താമസിക്കാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിതെന്നും പരസ്യം ചൂണ്ടിക്കാണിക്കുന്നു.
ട്രംപിന്റെ പിതാവായ ട്രംപാണ് 1940കളില്‍ വീട് പണികഴിപ്പിച്ചത്. നാലു വയസുവരെ ട്രംപ് ഈ വീട്ടില്‍ കഴിഞ്ഞു. ട്രംപിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഈ വീടിന്റെ പേരാണ്. 2500 ചതുരശ്ര അടി ചുറ്റളവുള്ള വീട് 2016 ഡിസംബറില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ മൈക്കിള്‍ ഡേവിസ് എന്നയാള്‍ക്ക് കൈമാറ്റം ചെയ്തു. ഡേവിസ് കഴിഞ്ഞ മാര്‍ച്ചില്‍ പേരുവെളിപ്പെടുത്താത്ത ഒരാള്‍ക്ക് 2.14 ദശലക്ഷം ഡോളറിന് വീട് മറിച്ചു വിറ്റു. അതേസമയം ഈ വീടിന്റെ യഥാര്‍ത്ഥ മൂല്യം എത്രയാണെന്ന് കണക്കാക്കാനായിട്ടില്ലെന്ന് യുഎസിലെ പ്രമപഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പാരാമൗണ്ട് റിയല്‍റ്റി സ്ഥാപകന്‍ മിഷ ഹഗാനി പറഞ്ഞു.
Post Your Comments