
ബെയിജിംഗ്: ചൈനയിൽ ബസ് തുരങ്കത്തിലേക്ക് ഇടിച്ചുകയറി 36 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ചെഗ്ഡു-ലുയോയാംഗ് പാതയിലാണ് അപകടമുണ്ടായത്.
ഷാൻഷി പ്രവിശ്യയിൽ വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം ഉണ്ടാകാനുള്ള കാരണം അറിവായിട്ടില്ല.
Post Your Comments