തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയെ നേരിടാൻ സർക്കാർ കര്‍മസേനകളെ നിയോഗിക്കാനൊരുങ്ങുന്നു. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കര്‍മസേനകള്‍ രൂപീകരിക്കും.
തൃശൂരില്‍ വിജയകരമായി നടപ്പിലാക്കിയ മഴപ്പൊലിമ പദ്ധതിയുടെ മാതൃകയില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ളസംഭരണം സംസ്ഥാന വ്യാപകമായി നടത്തുക എന്നതാണ് ഒരു കർമസേനയുടെ ദൗത്യം. തടയണകള്‍, റെഗുലേറ്ററുകള്‍ എന്നിവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനും താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കുന്നതിനുമാണ് രണ്ടാമത്തെ കര്‍മസേന. മൂന്നാമത്തെ കർമസേന കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുകയും പരമാവധി മഴവെള്ളം സംഭരിക്കുകയും ചെയ്യും.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഈ മാസം ഏഴുവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 27 ശതമാനം വരെ മഴകുറഞ്ഞതായി രേഖപ്പെടുത്തിയിരുന്നു. ഇടുക്കിയില്‍ 36 ശതമാനം മഴകുറവും വയനാട്ടില്‍ 58 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.
Post Your Comments