![](/wp-content/uploads/2017/08/sumaalattha.jpg)
മലയാളിയുടെ പ്രണയ മോഹ സങ്കല്‍പ്പങ്ങള്‍ക്ക് എന്നും നായിക ക്ലാരയാണ്. ക്ലാരയും ജയകൃഷ്ണനും മലയാളിയ്ക്കൊപ്പം എത്തിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ ആയിക്കഴിഞ്ഞു.
തൂവാനത്തുമ്പികള്‍ക്കു ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചു എങ്കിലും മലയാളികള്‍ക്ക് എന്നും ഇഷ്ടം ക്ലാരയോടു തന്നെയാണ്. പല ഭാഷകളിലായി 75 ഓളം ചിത്രങ്ങളില്‍ സുമലത അഭിനയിച്ചിട്ടുണ്ട്. ഇന്നും അഭിനയിക്കാന്‍ ഏറെ താല്‍പ്പര്യവും ഉണ്ട് സുമലതയ്ക്ക്. പക്ഷേ അതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് സുമലത വെളിപ്പെടുത്തുനു.
അന്നത്തെ നായകന്മാര്‍ക്ക് ഇന്നും നായക വേഷം. അവര്‍ മികച്ച വേഷങ്ങള്‍ ചെയ്യുന്നു. എന്നാല്‍ തന്നെപ്പോലെയുള്ള മുന്‍കാല നായികമാരേ തേടി വരുന്നതു യാതൊരു പ്രധാന്യവും ഇല്ലാത്ത വെറുതെ വന്നു പോകുന്ന അമ്മ വേഷങ്ങള്‍ മാത്രമാണ്. അഭിനയ പ്രധാന്യം ഉള്ള മികച്ച വേഷങ്ങള്‍ തേടിയെത്തുന്നില്ല എന്ന ആശങ്ക സങ്കടത്തോടേയാണു സുമലതപങ്കുവയ്ക്കുന്നത്.
Post Your Comments