Latest NewsNewsTechnology

വാട്‌സ്ആപ്പിലൂടെ ബില്ലുകള്‍ സെറ്റില്‍ ചെയ്യാനുള്ള പുതിയ സംവിധാനം വരുന്നു

 

വാട്‌സ് ആപ്പ് വഴി ഇനി എളുപ്പത്തില്‍ സെറ്റില്‍ ചെയ്യാം. എങ്ങിനെയന്നല്ലേ ? യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്ന സംവിധാനത്തിലൂടെയാണ് എളുപ്പത്തില്‍ പണം കൈമാറ്റം നടക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഒരു പുതിയ ബീറ്റാ കണം വഴിയാണ് ഇത് മൊബൈലുകളില്‍ സാധ്യമാകുന്നത്.

ദുബായിലെ ഒരു ബ്ലോഗ് വെബ്്‌സൈറ്റ് ഈ പുതിയ സംവിധാനം ഉപയോഗിച്ച് വാട്‌സ് ആപ്പ് വഴി പണം കൈമാറ്റം നടത്തിയെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

ഇതിനായി മൊബൈലുകളില്‍ 2.17.295 എന്ന പുതിയ പതിപ്പില്‍ ഗൂഗിള്‍ പ്ലേ ബീറ്റ ഉപയോഗിച്ച് യു.പി.ഐ വഴി പണം കൈമാറാം എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വാട്‌സ് ആപ്പ് വഴിയുള്ള പണം കൈമാറ്റം ആന്‍ഡ്രോയിഡ് ഇപ്പോഴും പരിശോധിച്ച് വരികയാണ്. എന്നാല്‍ ഈ കൈമാറ്റങ്ങള്‍ വ്യവസ്ഥ പ്രകാരം ബാങ്കുകളും അംഗീകരിച്ചിരിക്കണം.

ഇന്ത്യയില്‍ ഇത് റിസര്‍വ് ബാങ്ക് അംഗീകരിച്ചിരിക്കണം. യു.പി.ഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് വാട്‌സ് ആപ്പുമായും, ഏതാനും ബാങ്കുകുമായും ആര്‍.ബി.ഐയും, എന്‍.പി.സി.ഐയും ചര്‍ച്ച നടത്തിവരികയാണ്.

വി ചാറ്റ്, ഹൈക്ക് മെസ്സഞ്ചര്‍ എന്നിവ പോലുള്ളവ യു.പി.ഐ വഴിയുള്ള പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വാട്‌സ്ആപ്പിലുള്ള ലക്ഷകണക്കിന് ഉപഭോക്താക്കളെ ഇതിലേയ്ക്ക് കൊണ്ടുവരാനാകുമെന്ന് എന്‍.പി.സി.ഐ പ്രതീക്ഷിക്കുന്നതായി എന്‍.പി.സി.ഐ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ.പി. ഹോത്ത പറഞ്ഞു.

2016 ഓഗസ്റ്റിലാണ് വാട്‌സ് ആപ്പിലൂടെ യുപിഐ സംവിധാനം വഴി പണം കൈമാറ്റം നടത്താനുള്ള പ്രക്രിയ വികസിപ്പിച്ചത് . ഇതുപ്രകാരം 21 ബാങ്കുകള്‍ വഴി പണം കൈമാറ്റം നടത്താന്‍ സാധിയ്ക്കും. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അത് 50 ബാങ്കുകളുമായി ബന്ധിപ്പിയ്ക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button