തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ പ്രശസ്തയാക്കുന്നതും കുപ്രസിദ്ധിയാക്കുന്നതും അവരുടെ പ്രസംഗങ്ങളാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയാണ് ഇപ്പോള്‍ ശോഭ സുരേന്ദ്രന് വിവാദ പ്രസംഗം നടത്തിയത്. ശോഭ സുരേന്ദ്രന്റെ പ്രസംഗത്തിനെതിരെ എഴുത്തികാരിയും അദ്ധ്യാപികയുമായ ശാരദക്കുട്ടി രംഗത്തെത്തി. വയസായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്കാരം പഠിപ്പിക്കുന്നതെന്ന് ചോദിച്ച ശാരദക്കുട്ടി, വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും സ്വന്തം വായയും മനസും വൃത്തിയാക്കുവാന്‍ ഒരു ചൂല് ഉള്ളില്‍ കരുതുന്നത് കൂടി നല്ലതാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വയസായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്കാരം പഠിപ്പിക്കുന്നത്? ‘കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ’ എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?
‘വെളിവറ്റൊരഴുക്ക് കുണ്ടില്‍ വീണളിവു ദുര്‍ജ്ജന പാപ ചേതന’ എന്ന് കുമാരനാശാന് എഴുതിയത് ശോഭാസുരേന്ദ്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സത്യമായി. വലിയ മാളങ്ങളില്‍ നിന്നിറങ്ങി വന്നു വിഷസര്‍പ്പങ്ങള്‍ വാ തുറന്നു വിഷം ചീറ്റിയിട്ടു തിരിയെ മാളങ്ങളിലേക്ക് പോകും. സമീപവാസികള്‍ വിഷവായു ശ്വസിച്ചു ശ്വാസം മുട്ടനുഭവിക്കും..
Post Your Comments