ചെന്നൈ: രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നത് നല്ലതെന്ന് നടന്‍ ധനുഷ്. ജനങ്ങള്‍ രജനീകാന്തിനെ ഇഷ്ടപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് അദ്ദേഹം. അങ്ങനെയൊരാള്‍ രാഷ്ട്രീയത്തിലെത്തുന്നത് ഉചിതമാണ്. രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നുവെന്നും ധനുഷ് പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് മരുമകന്‍ കൂടിയായ ധനുഷിന്റെ പ്രതികരണം.
രാജനീകാന്തിനെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. എല്ലാ നല്ല മനുഷ്യരേയും ഞങ്ങള്‍ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു. തീരുമാനം എടുക്കേണ്ടത് രജനീകാന്ത് ജിയാണ്, അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ ദുര്‍ബലമാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളിലെത്തിക്കാനും അങ്ങനെ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുവാനും ഞങ്ങള്‍ ശ്രമിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
തമിഴ് ജനതയുടെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിന് പാര്‍ട്ടിയില്‍ യോജിച്ച തന്നെ സ്ഥാനം നല്‍കുമെന്ന് നിതിന്‍ ഗഡ്കരി നേരത്തേ പ്രസ്താവിച്ചിരുന്നു. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഇപ്പോള്‍ ബി.ജെ.പിയെക്കുറിച്ച് ചിന്തിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് അനുയോജ്യമായ സ്ഥാനം ഉണ്ടായിരിക്കും ഗഡ്കരി പറഞ്ഞു. അനുയോജ്യമായ സ്ഥാനം ഏതാണെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് രജനീകാന്തിന് രാഷ്ട്രീയത്തിലേക്ക് വമ്പിച്ച കടന്നുവരവിന് കളമൊരുക്കാനാണോ ബി.ജെ.പി ഒരുങ്ങുന്നത് എന്നുമുള്ള ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു ഗഡ്കരിയുടെ ഉത്തരം.
Post Your Comments