കൊച്ചി ; നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യ പ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പത്ത് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്താണ് കോടതി ജാമ്യം നൽകിയത്. കൂടാതെ പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ 50 ലക്ഷം രൂപ കോടതിയിൽ കെട്ടി വയ്ക്കണം കേരളം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നീ വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത വകയിൽ 300 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ മാർച്ച് 29 നാണ് ഉതുപ്പ് വർഗീസ് നെടുന്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിലായത്.
Post Your Comments