KeralaLatest NewsNews

അച്ചടക്ക നടപടിയെപ്പറ്റി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ സംബന്ധിച്ച പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ യുവ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി അനിവാര്യമെന്ന് കുമ്മനം രാജശേഖരൻ. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതീയില്‍ വി.വി.രാജേഷും പ്രഫുല്‍ കൃഷ്ണനും പ്രവര്‍ത്തിച്ചുവെന്നും, അച്ചടക്ക ലംഘനത്തിനാണ് അവർ ഇരുവർക്കും അച്ചടക്കനടപടി നേരിടേണ്ടി വന്നതെന്നും കുമ്മനം പറഞ്ഞു.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനെയും, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണനേയും പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button