Latest NewsCricketNewsSports

ശ്രീ​ശാ​ന്തി​നു പിന്തുണ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ശാ​ന്തി​നു പിന്തുണയുമായി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ ​സി​എ) രംഗത്ത്. ശ്രീ​ശാ​ന്തിനെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് കെസിഎ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന് ക​ത്ത​യ​ച്ചു. ഐ​പി​എ​ൽ ഒ​ത്തു​ക​ളി വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ബി​സി​സി​ഐ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഹൈ​ക്കോ​ട​തി നീക്കി​യ സാഹചര്യത്തിലാണ് ഈ നടപടി. ശ്രീ​ശാ​ന്തി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ പി​ന്തു​ണ​യ്‌​ക്കു​ന്ന​താ​യും കെ​സി​എ ബി​സി​സി​ഐയെ അറിയിച്ചിട്ടുണ്ട്.

ബി​സി​സി​ഐ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ അ​ടു​ത്ത മാ​സം ര​ണ്ടി​ന് തു​ട​ങ്ങു​ന്ന കൂ​ച്ച് ബി​ഹാ​ർ ട്രോ​ഫി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശ്രീ​ശാ​ന്തി​നെ ഉൾപ്പെടുത്താനായി സാധിക്കും. ഈ വിഷയത്തിൽ കെ​സി​എ ഭാ​ര​വാ​ഹി​ക​ൾ​ക്കും സെ​ല​ക്ട​ർ​മാ​ർ​ക്കും അ​നു​കൂ​ല നി​ലാ​പാ​ടാ​ണു​ള്ള​ത്. ബിസിസി​ഐ അനുവദിച്ചാ​ൽ ശ്രീ​ശാ​ന്തി​നു ര​ഞ്ജി ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ലും ക​ളി​ക്കാ​നുള്ള സാഹചര്യമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button