ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമ്മിൽ ലൈവ് സ്ട്രീമിങ് സംവിധാനത്തില്‍ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ്. പുതിയ ഫീച്ചര്‍ അനുസരിച്ച് ലൈവ് വീഡിയോകളില്‍ ഒരു അതിഥിയെ കൂടി ചേര്‍ക്കാന്‍ സാധിക്കും. അതായത് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും ഓരേസമയം രണ്ട് പേര്‍ക്ക് ഇന്‍സ്റ്റാഗ്രാം ലൈവ് സ്ട്രീമിങില്‍ പങ്കെടുക്കാം.
മാത്രമല്ല ഇരുവര്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനും സാധിക്കും. എപ്പോള്‍ വേണമെങ്കിലും സുഹൃത്തുക്കളെ വീഡിയോയില്‍ നിന്നും ഒഴിവാക്കാനും മറ്റൊരാളെ ലൈവ് പ്രക്ഷേപണത്തിലേക്ക് ക്ഷണിക്കാനും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളും നിങ്ങളുടെ സുഹൃത്തും തത്സമയം ബ്രോഡ്കാസ്റ്റ് ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം വിന്‍ഡോയുടെ മുകളിലും താഴെയുമായാണ് കാണാന്‍ സാധിക്കുക. നിലവില്‍ ഒരാളെ മാത്രമേ അതിഥിയായി ചേര്‍ക്കാന്‍ സാധിക്കൂ.
എന്നാല്‍ ഇന്‍സ്റ്റാഗ്രാം കൂടുതല്‍ ആളുകളെ ചേര്‍ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുമോ എന്നകാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മൊബൈല്‍ ഫോണുകളില്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ ലൈവ് വിന്‍ഡോയില്‍ വരുന്നത് ഭംഗിക്കുറവായിരിക്കും. പുതിയ ഫീച്ചര്‍ നിലവില്‍ കുറച്ചുപേരില്‍ മാത്രമാണ് പരീക്ഷിക്കുന്നത്.
Post Your Comments