ഇന്ത്യയില്‍ പ്രമേഹ രോഗ പരിശോധന ഇനി 25 വയസ് മുതല്‍ നടത്തണമെന്ന് വിദഗ്‌ധ സമിതിയുടെ പഠനം. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി വിശദമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം. ഡോ. അനൂപ് മിശയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
പഠനം പ്രസിദ്ധീകരിച്ചത് ‘ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിക് സിന്‍ഡ്രോം’ എന്ന ജേണലിലാണ്. നിലവിൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 30 വയസ് മുതലാണ് പ്രമേഹ രോഗ പരിശോധന നടത്താറുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 30 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ പ്രമേഹ രോഗം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു. മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തില്‍ ആണ് ഇക്കാര്യം പറയുന്നത്.
Read Also : പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണം
അമിതവണ്ണം ഉള്ളവരായിരുന്നു പുതുതായി പ്രമേഹം കണ്ടെത്തിയ 30 വയസിന് താഴെ പ്രായമുള്ള ചെറുപ്പക്കാരില്‍ 77.6 % പേരും. 25 വയസ് മുതലുള്ളവരില്‍ ശരീരം മെലിഞ്ഞിരുന്നാലും കുടവയറുണ്ടെങ്കില്‍ പരിശോധന നടത്തണം. അമിതവണ്ണമുള്ളവര്‍, അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും പ്രമേഹമുള്ളവര്‍ എന്നിവരെല്ലാം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹമുണ്ടോ എന്നു പരിശോധിച്ചിരിക്കണമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments