കൊച്ചി: ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യപേക്ഷയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉള്ളത്. ബഷീറിന് തന്നോട് ശത്രുതയുണ്ട്. അദ്ദേഹത്തിന്റെ തീയേറ്റര്‍ വ്യവസായം തകര്‍ത്തത് താനാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിട്ടുണ്ട്. തന്നെ ഒന്നാം നമ്ബര്‍ ശത്രുവായി ലിബര്‍ട്ടി ബഷീര്‍ കണ്ടു. അദ്ദേഹത്തിന് ഭരണ കക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് പറയുന്നു. പള്‍സര്‍ സുനിയെ മുഖ പരിചയം പോലുമില്ല. തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനാണ് അയാള്‍ ശ്രമിച്ചത്.
സിനിമയിലെ ചുരുക്കം ചിലര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങളെയും പോലീസിനെയും രാഷ്ട്രീയ നേതാക്കളേയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ദിലീപ് 51 പേജുള്ള ഹര്‍ജിയില്‍ പറയുന്നു. തന്നെ പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തത് പുതിയ തീയേറ്റര്‍ സംഘടന നിലവില്‍ വരുന്നതിന്റെ തലേന്നാണ്. താന്‍ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ദിലീപ് പറയുന്നു. അഡ്വ.ബി.രാമന്‍പിള്ള വഴിയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.
Post Your Comments