
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി തുടങ്ങിയ ഷീപാഡ് പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായി. മന്ത്രി കെ.കെ.
ശൈലജയുടെ അധ്യക്ഷതയില്‍ തുടങ്ങിയ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വനിതാ വികസന കോര്‍പ്പറേഷനാണ് വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടി ഈ പദ്ധതി നടപ്പാക്കുന്നത്.
ഈ മാസം പകുതിയോടെ പദ്ധതി ആരംഭിക്കും. പ്രാരംഭഘട്ടത്തില്‍ തന്നെ 176 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കു ഇതിന്റെ പ്രയോജനം കിട്ടുമെന്നു വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്.സലീഖ പറഞ്ഞു.
ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികള്‍കളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി പാഡും ആര്‍ത്തവകാല ശുചിത്വ ബോധവത്കരണ ലഘുലേഖയും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.
Post Your Comments