MollywoodLatest NewsCinemaMovie SongsEntertainment

ഡി സിനിമാസ് പ്രശ്നത്തില്‍ നിരാഹാര സമരവുമായി സലിം ഇന്ത്യ

ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡി സിനിമാസ് മതിയായ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ചാലക്കുടി നഗരസഭ തിയേറ്റര്‍ അടച്ചുപൂട്ടി. ഇതില്‍ പ്രതിഷേധിച്ച് നിരാഹാര സമരവുമായി സലിം ഇന്ത്യ രംഗത്ത്. യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റാണ് സലിം ഇന്ത്യ. തിയറ്റർ തുറക്കുംവരെ ചാലക്കുടി മുനിസിപ്പല്‍ ഓഫീസിനുമുന്നില്‍ നിരാഹാരസമരം നടത്താനാണ് സലിമിന്റെ തീരുമാനം. സംവിധായകൻ ലാൽജോസ് അടക്കമുള്ള പ്രമുഖര്‍ സലീമിനു പിന്തുണയുമായി എത്തിയിട്ടുണ്ട്.

തിയറ്റര്‍ അടപ്പിച്ചത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്ന പേരിലാണ് പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ പത്തിന് സലിം നിരാഹാരം തുടങ്ങി. ചാലക്കുടി നഗരസഭക്ക് മുൻപിൽ ശയന പ്രദക്ഷിണം നടത്തിയാണ് സലിം തന്റെ പ്രതിഷേധ സമരം ആരംഭിച്ചത്. ഡി സിനിമാസ് തിയറ്റർ നഗരസഭ അടച്ചുപൂട്ടിയതിനെതിരെ സഹോദരൻ അനൂപ് ഹൈക്കോടതിയിൽ ഹർജി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button