KeralaLatest NewsNews

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങൾ: മറ്റു ലിസ്റ്റുകളും വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഏഴു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ആറു കേസുകളിൽ അന്വേഷണം നടക്കുന്നു. രണ്ടു കേസുകളിൽ പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല.. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് 218 കേസുകളുണ്ട്.

ക്വട്ടേഷൻ കേസുകളിൽ 22 പേരും ഗുണ്ടാ കേസുകളിൽ 198 പേരും അറസ്റ്റിലായിട്ടുണ്ട്.ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട് 42 പേര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അപ്രത്യക്ഷരായി. ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ആറു മരണമുണ്ടായി.തൃശൂർ പാവറട്ടിയിൽ ആത്മഹത്യ ചെയ്ത വിനായകനെന്ന ദലിത് യുവാവിനെ പരാതിയുടെ അടിസ്ഥാനത്തിലല്ല കസ്റ്റഡിയിലെടുത്തതെന്നു മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button