കരുനാഗപ്പള്ളി: അശോകസ്തംഭത്തെ അപമാനിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്. യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ നാല് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെയാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. ബോര്‍ഡില്‍ അശോകചക്രത്തിന്റെ തലയ്ക്കു പകരം മൂന്നു കാളകളുടെ തലയും കാലുകളില്‍ ട്രൗസര്‍ ധരിച്ച നിലയിലുമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.
ഡിവൈഎഫ്‌ഐയുടെ നേതൃത്തില്‍ നടക്കുന്ന യുവജനമാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലാണ് ദേശീയ പ്രതീകമായ അശോകസ്തംഭത്തെ വികലമാക്കി പ്രദര്‍ശിപ്പിച്ചത്. ഡിവൈഎഫ്‌ഐ ഭാരവാഹികളായ ടി.ആര്‍. ശ്രീനാഥ്, സദ്ദാം, രഞ്ജിത്ത് മാടന്‍കാവ്, ഗിരീഷ്‌കുമാര്‍ എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.
Post Your Comments