Latest NewsKerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ വഴിത്തിരിവിലേക്ക്‌.

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ വഴിത്തിരിവിലേക്ക്‌. കേസില്‍ ആരോപണവിധേയരായ 259 വോട്ടര്‍മാരില്‍ 181 പേരെ ഇതുവരെ വിസ്തരിച്ചു. ബാക്കിയുള്ള 78 പേരില്‍ സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത മൂന്ന്‌ പേരെയാണ് നാളെ അറസ്റ്റ്‌ ചെയ്‌ത്‌ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഈ മൂന്ന്‌ പേരെ അറസ്റ്റ്‌ ചെയ്‌ത്‌ ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കകയാണ്. വോട്ടിങ്ങില്‍ കൃത്രിമം കാണിച്ചതിനാലാണ് ഇവര്‍ ഹാജരാകാത്തത് എന്ന സുരേന്ദ്രന്റെ വാദവും കോടതി കണക്കിലെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ്‌ വേളയില്‍ താമസ സ്ഥലത്തില്ലാതിരുന്നവരുടെയും ഒപ്പില്‍ കൃത്രിമത്വം കണ്ടെത്തിയതുമായ 84 വോട്ടുകളുടെ തെളിവുകള്‍ കോടതിയ്‌ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. അതേസമയം അറസ്റ്റ് വാറണ്ടുള്ള 3 പേര്‍ ഒഴികെ 29 പേര്‍ വിദേശത്തും 46 പേര്‍ സമന്‍സ്‌ കൈപ്പറ്റിയിട്ടുമില്ല. ഇതിനോടകം കൃത്രിമത്വം കണ്ടെത്തിയ 84 വോട്ടുകളുടെ തെളിവുകള്‍ കോടതിയ്‌ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ സുരേന്ദ്രനായിട്ടുണ്ട്. നേരത്തെ നടന്ന വിസ്താരത്തിനിടെ 32 പേര്‍ താമസ സ്ഥലത്തുണ്ടായിരുന്നില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിയോഗിച്ച ബിഎല്‍ഒമാരും വോട്ടര്‍മാര്‍ തന്നെയും കോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button