കണ്ണൂര്‍: അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സമാധാനത്തിന്റെ തുരുത്തായി അവശേഷിക്കുന്നത് കേരളം മാത്രമാണ്. എന്നാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗൂഡമായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രങ്ങള്‍ പ്രത്യേക അജണ്ടകള്‍ നടപ്പാക്കുകയാണ്. രാജ്യത്തെ മതേതര സംസ്കാരത്തിനും മതസൗഹാര്‍ദത്തിനും കോട്ടം വരുത്തുകയെന്ന സാമ്രാജ്യത്വ ശക്തികളുടെ അജണ്ട ചിലരിലൂടെ നടപ്പാക്കാനും ശ്രമം നടക്കുന്നുണ്ടെന്നും മഅദനി പറഞ്ഞു.
Post Your Comments