സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും ഒരു ധാരണയുണ്ട് രാത്രി മുഴുവനായി ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ബാറ്ററിയ്ക്കു പണിയാവുമെന്ന്. എന്നാൽ കേട്ടോളു ആ ധാരണ തെറ്റാണ്. ഇത് പറഞ്ഞത് ഗാഡ്ജറ്റുകള്‍ റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്ന കാലിഫോര്‍ണിയന്‍ കമ്പനിയായ ഐഫിക്‌സിറ്റ് മേധാവിയാണ് . കാരണം എന്താണെന്ന് അറിയോ…! എന്നാൽ കേട്ടോളു. രാത്രി മുഴുവനായി ഫോണ്‍ പ്ലഗ് ചെയ്തിടുന്നത് ബാറ്ററിയ്ക്കു ഒരു കേടുമുണ്ടാക്കില്ല.’ ഐഫിക്‌സിറ്റ് തലവന്‍ കൈല്‍ വിയന്‍സ് പറയുന്നു. ബാറ്ററിയുടെ ആയുസ് നിര്‍ണയിക്കുന്നത് ‘ സൈക്കിള്‍ കൗണ്ടിനെയും ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെയും ബാറ്ററിക്ക് നിങ്ങള്‍ എത്രത്തോളം ജോലി നല്‍കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും.’ അദ്ദേഹം പറയുന്നു.
ഫോണ്‍ ബാറ്ററികള്‍ സ്ഥിരമായി നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് എന്നതിനാലാണ് ഉപയോഗിക്കുന്തോറും ബാറ്ററി ലൈഫില്‍ കുറവു വരുന്നത്.’ വിയന്‍സിന്റെ വാദങ്ങള്‍ ബാറ്ററി ചാര്‍ജര്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആങ്കറിന്റെ വക്താവും ശരിവെക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ടാണ്. ഇത് ചാര്‍ജിങ് കപ്പാസിറ്റി100% ആയിക്കഴിഞ്ഞാല്‍ അതിനുള്ളിലെ ചിപ്പ് പിന്നീടുള്ള ചാര്‍ജിങ് തടയും. അതുകൊണ്ടുതന്നെ ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്തിടുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല.’ അദ്ദേഹം വിശദീകരിക്കുന്നു.
ബാറ്ററി നശിക്കുന്നതിനു മുമ്പ് എത്രതവണ ഒരു സ്മാര്‍ട്ടഫോണ്‍ ഫുള്‍ ചാര്‍ജ് ആയി എന്നതിനെയാണ് സൈക്കിള്‍ കൗണ്ട് എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. അതായത് നമ്മള്‍ ബാറ്ററി പകുതി തീര്‍ന്നപ്പോഴാണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ പകുതിയാണ് റീചാര്‍ജ് ചെയ്യപ്പെടുന്നത്. അങ്ങനെവരുമ്പോള്‍ അത് ഹാഫ് സൈക്കിള്‍ ആണ്.
ഒരു സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയ്ക്ക് 400 ചാര്‍ജ് സൈക്കിളാണ് ഉണ്ടാവുകയെന്നാണ് വിയന്‍സ് പറയുന്നത്. അതായത് ഏകദേശം ഒന്നര വര്‍ഷം ഡിവൈസില്‍ ഉപയോഗിക്കാം. എന്നാല്‍ അതില്‍കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയാവുന്ന ബാറ്ററികളുമുണ്ട്. ബാറ്ററി ഫുള്‍ ആയശേഷവും ചാര്‍ജില്‍ ഇട്ടുവയയ്ക്കുമ്പോള്‍ ഈ സൈക്കിളുകളില്‍ യാതൊരു വ്യത്യാസവും വരുന്നില്ല. സൈക്കിളില്‍ വ്യത്യാസം വരുന്നത് നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു.
Post Your Comments