Latest NewsKeralaNews

ഡി സിനിമാസ് പൂട്ടാനുള്ള ഉത്തരവ് : കോടതി വിധി വന്നു

കൊച്ചി: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സിൽ തീയറ്റർ സമുച്ചയം അടച്ചുപൂട്ടാൻ നടപടി സ്വീകരിച്ചത്. തീയറ്റർ പ്രവർത്തിക്കാൻ ലൈസൻസ് നൽകിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവർത്തനാനുമതി തടയാൻ കഴിയുമെന്ന് കോടതി ചോദിച്ചു. നിയമങ്ങൾ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവർത്തിക്കുന്നത്.

തീയറ്റർ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. ഡിസിനിമാസ് ലൈസൻസ് പുതുക്കിയിട്ടില്ലെന്നും അനുമതി വാങ്ങാതെയാണ് ജനറേറ്റർ തീയറ്റർ സമുച്ചയത്തിൽ പ്രവർത്തിച്ചതെന്നുമായിരുന്നു നഗരസഭയുടെ വാദം. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം തള്ളിയ ഹൈക്കോടതി ഡി സിനിമാസിന് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയായിരുന്നു.തീയറ്റർ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്ത് ദിലീപിന്‍റെ സഹോദരൻ അനൂപ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button