ഒറ്റമാസം കൊണ്ട് വാട്‌സ്ആപ്പ് ഡൗൺലോഡ് ചെയ്‌തത് 10.4 കോടി പേര്‍. ജൂലായ് മാസത്തെ കണക്കുപ്രകാരമാണ് 10 കോടിയിലധികം പേർ ഡൗൺലോഡ് ചെയ്തു കൊണ്ട് വാട്‌സ്ആപ്പ് ഒന്നാമാനായത്. 8.4 കോടിയാളുകൾ ഡൗൺലോഡ് ചെയ്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ഫേയ്‌സ്ബുക്ക് മെസെഞ്ചര്‍ തൊട്ടു പിന്നാലെയുണ്ട്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ ഫേയ്‌സ്ബുക്കിന്റെ സ്വന്തം ആപ്ലിക്കേഷനുകൾ തന്നെ ഏറ്റവും മുന്നില്‍ എത്തി എന്നത് ശ്രദ്ധേയം. ഫേയ്‌സ്ബുക്ക് ലൈറ്റ് ആപ്പ് ആറാം സ്ഥാനവും മെസഞ്ചര്‍ ലൈറ്റ് ആപ്പ് പത്താം സ്ഥാനവും കരസ്ഥമാക്കി. പ്രിയോറി ഡാറ്റയില്‍ നിന്നും ലഭിച്ച കണക്കുകൾ പ്രകാരം സ്റ്റാറ്റിസ്റ്റ ഡോട്ട്‌കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.
കഴിഞ്ഞമാസം ഫേയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷൻ ഇന്‍സ്റ്റാഗ്രാമും 4 കോടിയോളം പേർ ഡൗൺലോഡ് ചെയ്‌തതോടെ പട്ടികയിൽ ആദ്യ പത്തില്‍ ഭൂരിഭാഗവും ഫേയ്‌സ്ബുക്ക് കുടുംബത്തില്‍ നിന്നുള്ള ആപ്ലിക്കേഷനുകളാണ്. ഈ കൂട്ടത്തിൽ ഒറ്റായാനായി രണ്ട് കോടിയാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സ്‌നാപ്ചാറ്റ്
അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
Post Your Comments