Latest NewsUKInternational

ആസിഡ് ആക്രമണ ഭീതിയിൽ ലണ്ടനിലെ ഏഷ്യൻ വംശജർ

ലണ്ടൻ: നഗരത്തിൽ ആസിഡ് അക്രമങ്ങൾ വർധിച്ചതോടെ ഭീതിയുടെ മുൾമുനയിലാണ് ലണ്ടനിലെ ഏഷ്യൻ വംശജർ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്ക​കം ഏ​ക​ദേ​ശം പ​ത്തോ​ളം ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഏ​ഷ്യ​ന്‍ വം​ശ​ജ​ര്‍ തി​ങ്ങി​ പാർക്കുന്ന ഈ​സ്​​റ്റ്​ ല​ണ്ട​നി​ല്‍ ന​ട​ന്ന​ത്. സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര്‍, കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ തു​ട​ങ്ങി ഗ​ര്‍ഭി​ണി​യാ​യ സ്ത്രീ​വ​രെ ആ​സി​ഡ് ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.

ല​ണ്ട​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​നു പിന്നിലെന്ന് ലണ്ടന്റെ സുരക്ഷാ ചുമതലയുള്ള സ്കോട്ട് ലൻഡ് യാർഡ് അറിയിച്ചു. എ​ന്നാ​ല്‍, അ​ക്ര​മ​ങ്ങ​ള്‍ക്ക്‌ പി​ന്നി​ല്‍ വം​ശീ​യ കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടോ​യെ​ന്നാ​ണ് കു​ടി​യേ​റ്റക്കാരുടെ സംശയം.

ത​പാ​ല്‍ വി​ത​ര​ണ​ക്കാ​ര​​ന്റെ വേ​ഷ​ത്തി​ല്‍ വീ​ടു​ക​ളി​ലെ​ത്തി ആ​സി​ഡ് സ്പ്രേ ​ചെ​യ്തു ക​ട​ന്നു കളഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ് പ്രതിദിനം ലണ്ടൻ സന്ദർശിക്കാൻ എത്തുന്നത്. ഇവർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ഭീതിയിലാണ് അധികൃതർ. ആസിഡ് ആക്രമങ്ങളുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button