Home & Garden

വീടുകളില്‍ ഇനി പ്രകാശം പരക്കട്ടെ!

നമ്മുടെ വീടുകള്‍ക്ക് വെളിച്ചവും ഭംഗിയും ഒരു പോലെ നൽകുന്ന ഒന്നാണ് ഫെയറി ലൈറ്റ്‌സ് അഥവാ സ്ട്രിങ്ങ് ലൈറ്റ്‌സ്. കിടക്കയുടെ മുകളിലായി ഇവ ചാർത്തിയാൽ മുറിയുടെ മൊത്തത്തിലുള്ള ആംബിയൻസ് തന്നെ മാറും. പല നിറത്തിലുള്ള ഫെയറി ലൈറ്റുകൾ നിലവില്‍ ലഭ്യമാണ്. ഡിം ലൈറ്റായി ഉപയോഗിക്കണമെങ്കിൽ നീലയോ, പച്ചയോ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. എന്നാൽ അല്ലാത്ത സമയങ്ങളിൽ മഞ്ഞ നിറം ഉപയോഗിക്കുന്നതാണ് നല്ലത്.

ഇവയ്ക്ക് പുറമേ ഷേഡ് ലാമ്പുകൾ, പേപ്പർ ലാമ്പുകൾ, പഴമയെ ഓർമിപ്പിക്കുന്ന ലാന്റേണുകൾ എന്നിവയും റൂമില്‍ ഉപയോഗിക്കാം. കൂടാതെ, പല നിറങ്ങളിലും ആകൃതിയിലുമുള്ള കുഷനുകൾ കൂടിയാകുമ്പോൾ ഭംഗി കൂടും. ആകർഷകമായ ബെഡ് സ്‌പ്രെഡുകളും ഉപയോഗിക്കാം.
ആക്രി എന്ന് പറഞ്ഞ് നമ്മൾ വലിച്ചെറിയുന്ന സാധനങ്ങൾ ഉപയോഗിച്ചും നമുക്ക് മുറി അലങ്കരിക്കാം. ചെറിയ ചെടികൾ മുറികളിൽ വെക്കുന്നത് മുറിക്ക് പച്ചപ്പ് നൽകും. മാത്രമല്ല, ന്യൂസ്‌പേപ്പർ ഉപയോഗിച്ച് വിൻഡ് ചൈമുകളും മറ്റ് തോരണങ്ങളും ഉണ്ടാക്കി തൂക്കി ഇടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button