ബീജിംഗ്: വിമാനം വൈകിയെന്നറിഞ്ഞപ്പോള്‍ യാത്രക്കാരിക്ക് ദേഷ്യം കയറി. ഇതേ തടുർന്ന് യുവതി വിമാനത്താവള ജീവനക്കാരെ തല്ലി. യാത്രക്കാരി കൈത്തരിപ്പ് തീരുവോളം അയാളെ തല്ലുകയായിരുന്നു. എന്നാൽ ജീവനക്കാരൻ ആകട്ടെ മറുത്തൊരക്ഷരം പറയാതെ പുഞ്ചിരി കൈവിടാതെ നിന്നു. സംഭവം നടന്നത് ചൈനയിലെ ഷെന്‍യാങ് ടയോക്‌സിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.
വിമാനം വൈകാന്‍ കാലാവസ്ഥാ വ്യതിയാനമാണ് കാരണമായത്. വിവരം അറിഞ്ഞതോടെ ഭൂരിപക്ഷം യാത്രക്കാരും നിരാശരായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കാണ് അരിശം വന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
ജീവനക്കാരന്‍ എന്തിനാണ് തന്നെ തള്ളുന്നതെന്ന് പോലും അറിഞ്ഞില്ല. തല്ലു തീര്‍ന്നതിനുശേഷമാണ് കാരണം അറിഞ്ഞത്. അപ്പോഴും പുഞ്ചിരിയായിരുന്നു അയാളുടെ പ്രതികരണം. പക്ഷേ, സംഗതി അങ്ങനെ വെറുതേവിടാന്‍ വിമാനത്താവള അധികൃതര്‍ ഒരുക്കമായിരുന്നില്ല. പത്തുദിവസത്തേക്ക് സ്ത്രീയുടെ യാത്ര തടഞ്ഞ അധികൃതര്‍ നല്ലൊരു സംഖ്യ പിഴയും വിധിച്ചു. സ്ത്രീക്കെതിരെ തുടര്‍ അന്വേഷണവും ഉണ്ടാവും.
Post Your Comments