Latest NewsKeralaNews

റോഡരികിൽ കഞ്ചാവു ചെടി വളർത്തിയ വിരുതനെ തേടി എക്സൈസ്

കോ​ട്ട​യം: റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ ആളെ ക​ണ്ടെ​ത്താ​ൻ എ​ക്സൈ​സ്. കഞ്ചാവ് ചെടി വളർത്തിയ വിരുതനെ കണ്ടെത്താൻ എ​ക്സൈ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത് മു​ക്കാ​ലി കൊ​ന്പാ​റ ഭാ​ഗ​ത്ത് നെ​ടു​മാ​വ്-​അ​രു​വി​ക്കു​ഴി റോ​ഡി​ൽ വ​രി​ക്ക​മാ​ക്ക​ൽ പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ൽ കെ​ട്ടി​ലാ​ണ്.

78 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മാണ് മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ചെ​ടി​ക്കുള്ളത്. ക​ഴി​ഞ്ഞ ദി​വ​സം പാ​മ്പാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി.​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് സം​ഘം ഇ​തു​വ​ഴി വ​ന്ന​പ്പോ​ൾ ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​നാ​ണ് ക​ഞ്ചാ​വ് ചെ​ടി സം​ബ​ന്ധി​ച്ച വി​വ​രം ന​ല്കി​യ​ത്. ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

തൊ​ണ്ടി​മു​ത​ലാ​യി ക​ഞ്ചാ​വ് ചെ​ടി പി​ഴു​ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്ന് കോ​ട്ട​യം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ക​ഞ്ചാ​വ് ചെ​ടി ഹാ​ജ​രാ​ക്കും. എ​ന്നാ​ൽ ക​ഞ്ചാ​വ് ചെ​ടി വ​ഴി​യ​രി​കി​ൽ താ​നേ മു​ള​യ്ക്കാ​നു​ള്ള സാ​ധ്യ​ത തീ​രെ​യി​ല്ലെ​ന്ന് എ​ക്സൈ​സ് വി​ല​യി​രു​ത്തു​ന്നു.

ആ​രെ​ങ്കി​ലും വ​ള​ർ​ത്തി​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ക്സൈ​സ്. ഇ​തേ​ക്കു​റി​ച്ച് നാ​ട്ടി​ൽ ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഇ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button