മെല്‍ബണ്‍: കടല്‍ വെള്ളത്തില്‍ ജീവിക്കുന്ന ചെറു ജീവികള്‍ കൗമാരക്കാരന്റെ കാലിലെ മാംസം ഭക്ഷിച്ചതായി റിപ്പോര്‍ട്ട്. ഫുട്ബോള്‍ കളി കഴിഞ്ഞ് കടല്‍വെള്ളത്തില്‍ കാലു കഴുകാനിറങ്ങിയ 16 കാരനായ സാം കനിസെ എന്ന കൗമാരക്കാരനാണ് ചെറു ജീവികളുടെ അക്രമണമേറ്റത്. കടല്‍വെള്ളത്തില്‍നിന്ന് തിരിച്ചു കയറി മിനിറ്റുകള്‍ക്കുള്ളില്‍ സാമിന്റെ കാലില്‍നിന്ന് രക്തപ്രവാഹമുണ്ടായി. രക്തപ്രവാഹം നില്‍ക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേന്‍ പോലുള്ള ചെറു ജീവികള്‍ കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. കടല്‍പേന്‍ പോലുള്ള ജീവിയാണ് സാമിന്റെ കാലില്‍ പറ്റിപ്പിടിച്ചതെന്ന് ന്യൂ സൗത്ത് വേല്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകനായ അലിസ്റ്റര്‍ പുരെ പറഞ്ഞു. ഇത്തരത്തിൽ കടല്‍ പേനുകള്‍ കടിച്ച് അപകടമുണ്ടാകുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments