റിയാദ്: വിദ്യാർത്ഥികളെയും ജയിൽമോചിതരെയും ജോലിക്ക് നിയമിക്കാൻ സൗദിയില്‍ പ്രോത്സാഹനം നല്‍കുന്നു. ഇതിന്റെ ഭാഗമായി നിതാഖാത്ത് വ്യവസ്ഥ പ്രകാരം ചില മേഖലകളില്‍ 40 ശതമാനം വരെ വിദ്യാര്‍ത്ഥികളെ നിയമിക്കുന്നത് പരിഗണിക്കുമെന്ന് സൗദി അറിയിച്ചു. സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളെ പാര്‍ട്ട് ടൈം ജോലിക്കാരായി നിയമിക്കാനാണ് അനുമതി നല്‍കുക. കാറ്ററിങ്, റസ്റ്റോറന്റ് മേഖലകളിലും മറ്റ് ഭക്ഷ്യ സേവന മേഖലകളിലുമാകും ഇവര്‍ക്ക് നിയമനം നല്‍കുക.
വിദ്യാര്‍ഥികളുടെ കുറഞ്ഞ വേതനം 1500 റിയാല്‍ ആയിരിക്കും. പാര്‍ട് ടൈം ജോലി ചെയ്യുന്ന സൗദി വിദ്യാര്‍ഥിയെ പകുതി സൗദി ജീവനക്കാരന് തുല്യമായാണ് നിതാഖാത്തില്‍ കണക്കാക്കു. പാര്‍ട് ടൈം ജീവനക്കാരായ സൗദി വിദ്യാര്‍ഥികള്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ആകെ ജീവനക്കാരുടെ പത്തു ശതമാനത്തില്‍ കൂടാനും പാടില്ലെന്ന് നിബന്ധനയുണ്ട്. നിതാഖാത്ത് വ്യവസ്ഥപ്രകാരം ഭിന്ന ശേഷിയുള്ളവരെ നിയമിക്കുമ്പോള്‍ ഒരാളെ നാലു ജീവനക്കാരന് തുല്യമായി പരിഗണിക്കുക. ജയില്‍ മോചിതരാകുന്ന സൗദി സ്വദേശികളെ ജോലിക്കു നിയമിക്കുന്നതിനും നിതാഖാത്തില്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്.
Post Your Comments