റിയാദ്: സൗദി അറേബ്യന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ബഖാലകള്‍ (ചെറുകിട പലചരക്കു കടകള്‍ ) നിയന്ത്രിക്കുന്നതും നടത്തുന്നതും ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവര്‍. സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയത്തിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ മേഖലയില്‍ സ്വദേശി വല്‍ക്കരണം നടത്തുന്നതിനെക്കുറിച്ച് സൗദി ഗൗരവമായി ആലോചിക്കുന്നുണ്ട്. ഗ്രോസറി സ്വദേശി വല്‍ക്കരണം നടപ്പാക്കാന്‍ അവലംബിക്കാവുന്ന മാര്‍ഗങ്ങളെ കുറിച്ചുള്ള പഠനമാണ് സൗദി ഇപ്പോള്‍ നടത്തുന്നത്.
ഗ്രോസറി മേഖലയില്‍ ബില്യണ്‍ കണക്കിന് റിയാലിന്റെ നേട്ടമാണ് വിദേശികള്‍ക്ക് ഓരാവര്ഷവും ലഭിക്കുന്നത്. ഇതാണ് ഗ്രോസറി മേഖലയെ സ്വകാര്യവത്കരിക്കാന്‍ സൗദിയെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയെയും മലയാളികളെയും കുറിച്ച് കൃത്യമായ സൂചന നല്കുന്ന വിധത്തിലാണ് സൗദിയിലെ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സന്ദേശം.
ഗ്രോസറി സ്വദേശിവല്‍ക്കരണത്തിന് ഏഴു പ്രധാന പ്രതിബന്ധങ്ങളുള്ളതായി ഈ രംഗത്ത് ആധിപത്യം സ്ഥാപിച്ച വിദേശികള്‍ കണക്കുകൂട്ടുന്നു. പുലര്‍ച്ചെ മുതല്‍ രാത്രി പന്ത്രണ്ടു വരെ ഗ്രോസറികളില്‍ ജോലി ചെയ്യുന്നതിന് സൗദി സ്വദേശികള്‍ക്ക് ബുദ്ധിമുട്ടാകും.ഗ്രോസറി സ്വദേശിവല്‍ക്കരണത്തിന് ഇത് ഏറ്റവും വലിയ പ്രതിബന്ധമാകും. ദിവസേന പതിനാറു മണിക്കൂര്‍ വരെ നീളുന്ന ജോലിയില്‍ പതിനായിരക്കണക്കിന് സൗദി സ്വദേശികളെ ആകര്‍ഷകമായ വേതനം നല്കി നിയമിക്കുക എളുപ്പമാകില്ല. വര്‍ഷത്തില്‍ 365 ദിവസവും അവധികളില്ലാതെ ജോലി ചെയ്യാനും സൗദി സ്വദേശികള്‍ തയാറാകില്ല. സാധനങ്ങള്‍ കടമായി വാങ്ങി കൃത്യസമയത്ത് പണമടച്ച് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സൗദി സ്വദേശികള്‍ക്ക് പരിചയ സമ്പത്തില്ലാത്തതും ഗ്രോസറികള്‍ നടത്തുന്ന സൗദി സ്വദേശികള്‍ക്ക് സാധനങ്ങള്‍ കടമായി ലഭിക്കാത്തതും ഹോം ഡെലിവറി നടത്താന്‍ സൗദി സ്വദേശികള്‍ക്ക് സാധിക്കാത്തതും സ്വദേശിവല്‍ക്കരണത്തിന് പ്രതിബന്ധമായേക്കും.
Post Your Comments