Latest NewsNewsGulf

സൗദിയില്‍ പ്രവാസികളുടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ തുക ഉയര്‍ത്തുന്ന വാര്‍ത്തയെ കുറിച്ച് അധികാരികള്‍

പ്രവാസികളുടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ തുക ഉയര്‍ത്തിയിട്ടില്ലെന്നു സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വീട്ടുജോലിയ്ക്കായി സൗദിയിലെത്തുന്നവരുടെ വിസാ ഫീസ്‌ വര്‍ദ്ധിപ്പിച്ചെന്ന വാര്‍ത്തയും തൊഴില്‍ മന്ത്രാലയം നിഷേധിച്ചു.

സൗദിയിലെ സ്വകാര്യ കമ്പനികളില്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് പ്രവാസികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വര്‍ക്ക്‌ പെര്‍മിറ്റ്‌ തുക ഉയര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 52,898 തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാനും ഇത്തരത്തിലുള്ള പരിശോധനകള്‍ തുടരുമെന്നും നിയംലംഘകര്‍ക്ക് ശിക്ഷ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button