തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്റിന് ജാമ്യമില്ല. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലാണ് എം. വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്രതിക്ക് സ്വാധീനമുള്ളതിനാല്‍ പരാതിക്കാരിയുടെ ജീവനു പോലും ഭീഷണിയുണ്ടാവുമെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ചാണ് കോടതി നടപടി.
വലിയ ഭീഷണിയാണ് പരാതിക്കാരിയായ വീട്ടമ്മക്ക് നേരെ നിലനില്‍ക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍ വീട്ടമ്മക്കെതിരെ അരങ്ങേറുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. അതിനാൽ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാൽ പീഡനം നടന്നതിന് തെളിവില്ലെന്നും ഫോണ്‍ സംഭാഷണം വിന്‍സെന്റിന്റേത് തന്നെയെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എം. വിന്‍സെന്റ് ജാമ്യത്തിനായി നേരത്തെ നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി ജാമ്യം അനുവദിക്കാത്ത സാഹചര്യത്തിലാണ് എം.എല്‍.എ മേല്‍കോടതിയെ സമീപിച്ചത്.
Post Your Comments