CinemaMollywoodLatest NewsMovie SongsEntertainmentKollywoodMovie Gossips

ഓവിയയുടെ ആത്മഹത്യാശ്രമത്തിനുള്ള കാരണം പുറത്ത്

ഇപ്പോള്‍ തമിഴ് ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടം ഓവിയ എന്ന മലയാളി താരത്തെയാണ്. കമല്‍ഹസ്സന്‍ അവതരിപ്പിക്കുന്ന ബിഗ്‌ ബോസ് എന്ന റിയാലിറ്റിഷോയിലൂടെ താരമായി മാറിയ ഓവിയ കഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ വച്ചാണ് ഓവിയ ആത്മഹത്യാ ശ്രമം നടത്തിയതായുള്ള വാര്‍ത്ത പരന്നത്. ഷോയിലെ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ കാരണം ഓവിയെ സ്വിമ്മിങ് പൂളില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ചാനലിനും അവതാരകന്‍ കമല്‍ ഹസനുമെതിരെ പൊലീസ് കേസും വന്നു. എന്നാല്‍ ആരവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഓവിയ സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടിയത് എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

ബിഗ് ബോസിലെ മത്സരാര്‍ഥിയായ ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാനാകാതെയാണ് താന്‍ റിയാലിറ്റി ഷോയില്‍നിന്ന് ഇറങ്ങിപ്പോയതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ഓവിയ വെളിപ്പെടുത്തി.” ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്കാ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ട് പുറത്തിറങ്ങുന്നതെന്നും” ഓവിയ പറയുന്നത്. ”അനുഭവങ്ങള്‍ക്കും സ്നേഹം ലഭിക്കുന്നതിനും വേണ്ടിയാണ് ഞാന്‍ ബിഗ് ബോസനെത്തിയത്. ഈ ഷോയ്ക്ക് ഞാന്‍ തടസം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ സന്തോഷവതിയാണ്.”

ഓവിയ ഷോയില്‍ നിന്നും  പുറത്തിറങ്ങിയതോടെ എല്ലാവരുടെയും കണ്ണും നീളുന്നത് ആരവിലേക്കാണ്.  ഇസ് പ്യാര്‍ കോ ക്യാ നാം ദൂന്‍, മഹാഭാരതം എന്നീ ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ആരവ് പ്രേക്ഷക പ്രീതിയുള്ള ടെലിവിഷന്‍ താരമാണ്.

കംഗാരു എന്ന മലയാള സിനിമയിലൂടെ 2007 ലാണ് ഓവിയ സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് കളവാണി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവട് മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button