ജെറുസലേം ; ഇസ്രയേലും അൽജസീറ ചാനൽ അടച്ച്പൂട്ടാൻ ഒരുങ്ങുന്നു. ചാനലിന് നിരോധനമേർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് വാർത്താവിനിമയ മന്ത്രി അയൂബ് കാര അറിയിച്ചു. ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ചില അറബ് രാജ്യങ്ങൾ ചാനൽ നിരോധിച്ചിരുന്നു.
ചാനലിന്റെ സംപ്രേഷണം നിർത്തി വെക്കാനുള്ള നിർദേശം കേബിൾ നടത്തിപ്പുകാർക്ക് നല്കിയിട്ടുണ്ട്. അൽജസീറയിലെ മാധ്യമ പ്രവർത്തകർക്ക് ഇസ്രായേലിൽ തുടർന്ന് ജോലി ചെയ്യാനുള്ള അനുമതി പുതുക്കി നൽകണമോ എന്ന കാര്യം പരിഗണനയിലാണെന്നും, ചാനൽ നിരോധിക്കാനുള്ള നിയമ നിർമാണവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments